മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഓഫീസിലെ ടൈപ്പിസ്റ്റില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇവരുമായി നേരിട്ട് സമ്ബര്‍ക്കമില്ലാത്തതിനാല്‍ മുഖ്യമന്ത്രി ക്വാറന്റീനില്‍ പോയിട്ടില്ല.