തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴ് മന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജന്‍, വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

ചീഫ് സെക്രട്ടറി വിശ്വാസ മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ക്വാറന്റീനില്‍ പോയിരുന്നു. കരിപ്പൂര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുമായി സമ്ബര്‍ക്കത്തില്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചത്.