ലോകമെമ്പാടും കൊവിഡ് പടര്‍ന്നു പിടിച്ചതോടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്
ഫേസ്മാസ്‌കും ഫേസ് ഷീല്‍ഡും. കേവലം ഒരു ഫേസ് മാസ്‌കിന് ഉപരിയായി വസ്ത്രത്തിനിണങ്ങുന്ന ഫേസ് മാസ്‌കുകള്‍ ഇപ്പോള്‍ വിപണി കീഴടക്കി തുടങ്ങി. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വ്യത്യസ്തതകള്‍ കൊണ്ട് നിറഞ്ഞ ഒരു ഫേസ് ഷീല്‍ഡാണ്.
പ്രശസ്ത ബ്രാന്‍ഡായ ലൂയിസ് വിറ്റോണ്‍ ആണ് വ്യത്യസ്തവും ലക്ഷോറിയസുമായ ഈ ഫേസ് ഷീല്‍ഡിന് പിന്നില്‍. ലൂയീസ് വിറ്റോണിന്റെ മുദ്രയ്‌ക്കൊപ്പം സ്വര്‍ണവും ഷീല്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ വിപണിയിലെത്തും. ഇനി ഇതിന്റ വില എത്രയെന്നല്ലേ.? എഴുപതിനായിരത്തിലധികം രൂപയാണ് ഈ ഫേസ് ഷീല്‍ഡിന്റെ വില. സൂര്യപ്രകാശത്തിന് അനുസരിച്ച് തെളിഞ്ഞതില്‍ നിന്ന് ഇരുട്ടിലേക്ക് മാറാന്‍ കഴിയുന്ന ട്രാന്‍സിഷന്‍ ലെന്‍സ് സാങ്കേതികവിദ്യ അനുസരിച്ചാണ് നിര്‍മാണം ഷീല്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
ലൂയീസ് വിറ്റോണിന്റെ ക്രൂയീസ് ശേഖരണത്തിന്റെ ഭാഗമായാണ് ഷീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഫേസ് ഷീല്‍ഡ് എന്നതിലുപരിയായി ഷീല്‍ഡ് മുകള്‍ഭാഗത്തേക്ക് നീക്കി തൊപ്പിയായും ഇത് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം.