കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1447 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ്. ലോക്ക് ഡൗണ്‍ യാത്ര നിരോധനം ലംഘിച്ചതിന് ഇന്ന് 2059 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് 2294 പേരാണ് അറസ്റ്റിലായത്. 1144 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 61, 50, 34
തിരുവനന്തപുരം റൂറല്‍ – 559, 561, 334
കൊല്ലം സിറ്റി – 228, 265, 169
കൊല്ലം റൂറല്‍ – 96, 102, 38
പത്തനംതിട്ട – 134, 147, 103
ആലപ്പുഴ- 49, 50, 27
കോട്ടയം – 50, 103, 3
ഇടുക്കി – 135, 79, 27
എറണാകുളം സിറ്റി – 29, 64, 12
എറണാകുളം റൂറല്‍ – 96, 102, 38
തൃശൂര്‍ സിറ്റി – 127, 168, 70
തൃശൂര്‍ റൂറല്‍ – 66, 110, 42
പാലക്കാട് – 98, 136, 59
മലപ്പുറം – 52, 126, 22
കോഴിക്കോട് സിറ്റി – 67, 67, 55
കോഴിക്കോട് റൂറല്‍ – 51, 34, 27
വയനാട് – 76, 21, 50
കണ്ണൂര്‍ – 73, 82, 28
കാസര്‍ഗോഡ് – 12, 27, 6