കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് എബോട്ട് ഉത്തരവിറക്കിയതിനെത്തുടര്‍ന്ന്, സംസ്ഥാനത്തെ സ്കൂളുകള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയാണെകില്‍ അവരില്‍ നിന്നും 1000 ഡോളര്‍ പിഴ ഈടാക്കാന്‍ സാധ്യത. പ്രാദേശിക ഭരണകൂടമോ ഉദ്യോഗസ്ഥരോ മുഖാവരണം നിര്‍ബന്ധമാക്കുകയാണെങ്കില്‍ അവരില്‍ നിന്നും പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 4 വരെ സ്കൂളുകള്‍ക്ക് മാസ്ക് ധരിക്കുന്നതു തുടരാമെന്നും അതിനുശേഷം അതിന്റെയാവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. വാക്സിന്‍ മരുന്ന് , ആന്റിബയോട്ടിക് , കര്‍ശന നിയമങ്ങള്‍ എന്നിവ വഴി സംസ്ഥാനത്തെ ജനങ്ങള്‍ കോവിഡിനെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.ആരോഗ്യകരമായ ജീവിതശൈലി ഇനി ടെക്സസ്സിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം എന്നതിനാലാണ് മാസ്ക് നിര്‍ബന്ധമാക്കാത്തതെന്നും ഗവര്‍ണര്‍ അറിയിച്ചു. മാസ്‌കില്ലെങ്കിലും കോവിഡിനെതിരെയുള്ള പ്രതിരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ഗവര്‍ണറുടെ ഈ ഉത്തരവിനെ ശക്തമായി അപലപിച്ചിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍.