രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ ആരൊക്കെയുണ്ടാകുമെന്ന അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പട്ടിക പുറത്തിറങ്ങിയതു മുതല്‍ കേരളം ചര്‍ച്ച ചെയ്തത് ശൈലജ ടീച്ചറുടെ പേര് മന്ത്രിമാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ചായിരുന്നു. ഇടത് അനുഭാവികള്‍ പോലും പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോജിപ്പ് പ്രകടിപ്പിച്ചു.
എന്നാല്‍ ഇതു വരെ ശൈലജ ടീച്ചര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തികളില്‍ പരാജയമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് കാലത്തുള്‍പ്പടെ ആരോപിച്ചവരും വളരെ പെട്ടെന്ന് ശൈലജ ടീച്ചറുടെ ഫാന്‍സായി. ഇത്തരക്കാരെ ട്രോളിക്കൊണ്ടു സിനിമാ താരം റിമാ കല്ലിംഗല്‍ രംഗത്തുവന്നു. മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു എന്ന വിളികളാണ് കേള്‍ക്കുന്നതെന്നാണ് ട്രോളില്‍ പറഞ്ഞിരിക്കുന്നത്.
മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു… ട്രോളി റിമ കല്ലിംഗല്‍



