തിരുവനന്തപുരം : എകെജി സെന്ററില്‍ നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ തിരഞ്ഞെടുപ്പ് വിജയമാഘോഷിച്ച് കേക്ക് മുറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ജില്ലാ കളക്ടര്‍ റത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം. അനാവശ്യമായി പുറത്തിറങ്ങരുതെന്ന ജില്ല കളക്ടറുടെ നിര്‍ദേശങ്ങളുടെ ലംഘനമാണ് നേതാക്കളുടെ കൂട്ടംകൂടലെന്നാണ് പരാതിയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കി വിജയം ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.



