ഫിലഡൽഫിയ ∙ ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) 2021ലെ പ്രവർത്തനോദ്ഘാടനം മേയ് 22ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road, Philadelphia, PA 19115) വിപുലമായ പരിപാടികളോടെ നടക്കും.

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ, ബെൻസേലം സെന്റ്‌ ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ സജി മുക്കൂട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകും. പ്രസ്തുത യോഗത്തിൽ ഫോമായുടെ സമുന്നതരായ നേതാക്കളോടൊപ്പം സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിക്കുന്നതായിരിക്കും.

തുടർന്ന്, ആർട്ട്‌സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി വൈകിട്ട് 8 മണിക്ക് പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.