ന്യൂയോർക്ക് ∙ അനാഥരും ക്ലേശിതരും ദരിദ്രരുമായ നമ്മുടെ സഹോദരങ്ങളുടെ വിശപ്പകറ്റുവാൻ വൺ ഡേ വൺ മീൽ എന്ന പദ്ധതിയുമായി കേരള ജയിൽ വകുപ്പും വൈഎംസിഎയുമായി ചേർന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു നടത്തുന്ന ഹംഗർ ഹണ്ട് യുഎസ്എ എന്ന പേരിൽ അമേരിക്കയിലെ ഇന്ത്യ കത്തോലിക് അസോസിയേഷനും (ICAA) ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർയും (ICAW) കൈകോർത്തു പിടിച്ചുകൊണ്ടു നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം മേയ് ഇരുപത്തിയെട്ടാം തിയതി ഒൻപതു മണിക്ക് (MAY 28th 2021) സൂമിലൂടെ ഫാദർ ഡേവിസ് ചിറമേൽ നിർവഹിക്കുന്നു.

ഇന്ത്യയിലും കേരളത്തിലും വർധിച്ചുവരുന്ന കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനും കേരളാ ഗവർമെന്റ് നടത്തുന്ന എല്ലാം പ്രവർത്തനങ്ങൾക്കും പിന്തുണ അർപ്പിച്ചുകൊണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ഒരു കോടി രുപാ സംഭാവന നൽകികൊണ്ട് ഫാദർ ഡേവിസ് ചിറമേൽ മാതൃകയായി. ജീവകാരുണ്യ മേഖലയിൽ ഇന്ത്യൻ കിഡ്‌നി ഫൗണ്ടേഷനും ഫാദർ ചിറമേലും നടത്തുന്ന എല്ലാം നല്ല പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുവാനും അമേരിക്കൻ സംഘടനകൾ തീരുമാനിച്ചു.

ഹംഗർ ഹണ്ട് യുഎസ്എയും ഫാദർ ഡേവിസ് ചിറമേലും കൈകോർത്തു പിടിച്ചുകൊണ്ടു നടത്തുന്ന പരിപാടിയിലെ മീറ്റിങ്ങിലേക്കു അമേരിക്കയിലെ എല്ലാ സംഘടനകളേയും എല്ലാ വ്യക്തികളെയും സ്വാഗതം ചെയ്യുകയും പ്രസ്തുത മീറ്റിങ്ങിൽ ഫാദർ ചിറമേലുംമായി സൂമിലൂടെ സംസാരിക്കുവാനും, ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസിലാക്കുവാനും കഴിയുമെന്ന് സംഘടനാ നേതാക്കൾ പ്രത്യാശിച്ചു.

Date: May28th, 9.00 PM EST

Zoom Meeting ID: 538 633 5354

Passcode: 2021

ഹംഗർ ഹണ്ട് എന്ന പദ്ധതിയിലേക്ക് എല്ലാ സംഘടനകളേയും വ്യക്തികളുടെയും സഹകരണം അഭ്യർഥിച്ചും പദ്ധതി വൻ വിജയം ആകട്ടേയെന്നും ഈ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്തുകൊണ്ടും ഇന്ത്യ കത്തോലിക് അസോസിയേഷൻ പ്രസിഡന്റ് ലിജോ ജോൺ, ഇന്ത്യൻ കൾചുറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റ് ജോസ് മലയിൽ എന്നിവർ സംയുക്തമായി പ്രത്യാശിച്ചു.