മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ മരണത്തില്‍ അപകടമുണ്ടാക്കിയ ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനം. ടിപ്പറിന്‍റെ ഉടമ മോഹനന്‍ അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച ശേഷമാണ് തീരുമാനം.
അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ടിപ്പര്‍ ലോറിയുടെ സഞ്ചാര പാത പൊലീസ് വിശദമായി പരിശോധിച്ചു. ലോറി അമിത വേഗതയിലായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. പ്രതി ജോയിയുടെ അടക്കം കോള്‍ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസ് നടപടി തുടങ്ങി.
കരമന-കളിയിക്കവിള ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെസിസിടിവി ദൃശ്യങ്ങളിലൂടെ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വാഹനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു മരണത്തിനിടയാക്കിയ അപകടം നടന്നത്.