റാ​യ്ഗ​ഡ് : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. നി​ര​വ​ധി ആ​ളു​ക​ള്‍ ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

റാ​യ്ഗ​ഡ് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ധാരാളം കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണ്​ തകര്‍ന്നത്​. സ്​ഥലത്ത്​ ദേശീയ ദുരന്ത നിവാരണ സംഘമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്​തു. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 70 പേര്‍ കെട്ടിട അവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് പ്രാ​ഥ​മി​ക​ വിവരം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.