മുംബയ്: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ഇന്ന് 3493 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ 1,01,141 ആയി ഉയര്‍ന്നത്. ഇന്ന് മാത്രം സംസ്ഥാനത്ത് 127 പേര്‍ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്.

ഇതുവരെ കൊവിഡ് രോഗം കാരണം മരണമടഞ്ഞവരുടെ എണ്ണം 3717 ആണ്. അതേസമയം, 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതില് 1718 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്‌ചാര്‍ജ് ആയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണമില്ലാതെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.