മുംബൈ : മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 3,820 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥരാണ് രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം ബാധിച്ചവരും ഉണ്ട്.

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 5,651 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 59,166 പേര്‍ രോഗമുക്തരായി. നിലവില്‍ ആറ് ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 122 ഓളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഇതര സംസ്ഥാനത്തു നിന്നുള്ള 4, 138 പേരെ ക്യാമ്ബുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഇവര്‍ക്കാവശ്യമുള്ള എല്ലാവിധ സൗകര്യങ്ങളും ക്യാമ്ബുകളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കൊറോണയെ തുടര്‍ന്ന് 45 ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.