കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റിൽ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസെടുക്കുക. മൊഴിയെടുക്കാൻ വീട്ടു ജോലിക്കാരി കുമാരിയുടെ സേലത്തുള്ള ബന്ധുക്കളെ വിളിച്ചു വരുത്തും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുമാരിയുടെ നില ​ഗുരുതരമായി തുടരുകയാണ്.

ഇന്നലെയാണ് സംഭവം നടന്നത്. ആറാം നിലയിലെ താമസക്കാരൻ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ളാറ്റിലെ ജോലിക്കാരിയായിരുന്നു ഇവർ. സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വീണത്. ​ഗുരുതരമായി പരുക്കേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവർ ഫ്ലാറ്റിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ജോലി ചെയ്തിരുന്നു. തുടർന്ന് നാട്ടിൽ പോയി ജോലിക്ക് തിരിക എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളെന്നാണ് വീട്ടുടമ പറയുന്നത്.