ലോകത്തെ വിറപ്പിച്ച കൊവിഡ് 19 മരണം വിതച്ചും രോഗം വിതറിയും തേരോട്ടം തുടരുന്നു. ലോകത്തിതുവരേ 366,415 പേര്‍ മരിച്ചു. രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. 6,026,108 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 ആളുകളും മരണപ്പെട്ടു. 2,655,970 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുത്തിട്ടുണ്ട്. ഇവിടെ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.

കൊവിഡ് അമേരിക്കയിലും ബ്രസീലിലും കനത്ത നാശം വിതച്ചു. മരണവും ദുരിതവും ഇവിടെ തുടരുകയാണ്. 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരില്‍ രോഗം സ്ഥിരീകരിച്ചു. ബ്രസീലിലെ കണക്ക് 29,526 പേരിലെത്തി. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം പിടിപെട്ടു.

വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,93,530, ബ്രസീല്‍-4,68,338, റഷ്യ-3,87,623, സ്‌പെയിന്‍-2,85,644, ബ്രിട്ടന്‍-2,71,222, ഇറ്റലി- 2,32,248, ഫ്രാന്‍സ്- 186,835, ജര്‍മനി- 1,83,019, ഇന്ത്യ-1,73,491, തുര്‍ക്കി-1,62,120, പെറു-1,48,285, ഇറാന്‍-1,46,668, ചിലി-90,638, കാനഡ-89,418, ചൈന-82,995.

ഈ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇങ്ങനെയാണ്. അമേരിക്ക-1,04,542, ബ്രസീല്‍-27,944, റഷ്യ-4,374, സ്‌പെയിന്‍-27,121, ബ്രിട്ടന്‍-38,161, ഇറ്റലി- 33,229, ഫ്രാന്‍സ്- 28,714, ജര്‍മനി- 8,594, ഇന്ത്യ-4,980, തുര്‍ക്കി- 4,489, പെറു-4,230, ഇറാന്‍-7,677, ചിലി-944, കാനഡ-6,979, ചൈന-4,634.

യൂറോപ്പില്‍ പൊതുവേ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും യുകെയില്‍ മരണസംഖ്യ 40,000ത്തോട് അടുത്തു. 38,161 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണവും കൂടി. 2,095 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. 324 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോക്ക് ഡൗണ്‍ ലഘൂകരിച്ചത് അപകടകരമെന്നാണ് ശാസ്ത്ര ഉപദേശകര്‍ പറയുന്നത്.