എറണാകുളം ജില്ലയിൽ അതിതീവ്ര കോവിഡ് വ്യാപനം. 924 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചത്. 868 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. 9 അരോഗ്യ പ്രവർത്തകർക്കും 12 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് രോഗം ബാധ കണ്ടെത്തി. 337 പേർ ഇന്ന് രോഗമുക്തി നേടി. 6,102 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 215 പേർ രോഗമുക്തിനേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 562 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 5 ആരോഗ്യപ്രവർത്തകർ രോഗ ബാധിതരുടെ പട്ടികയിലുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്.

ഇടുക്കി ജില്ലയിൽ 125 പേർക്ക് കോവിഡ് സ്ഥിരികരിച്ചു 77 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 47 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ടായി. 94 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

പാലക്കാട് ജില്ലയിൽ ഇന്ന് 488 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 350 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 113 പേർ എന്നിവർ ഇതിൽ ഉൾപ്പെടും. 199 പേർ രോഗമുക്തി നേടി.