ദുബൈ: മതവിദ്വേഷം വളര്‍ത്തുന്നതും മതത്തെ അവഹേളിക്കുന്നതുമായ തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ പ്രവാസിക്ക് ജോലി നഷ്ടമായി. കര്‍ണാടക സ്വദേശി രാകേഷ് ബി. കിത്തുര്‍മഥിനാണ് ജോലി നഷ്ടമായത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെന്റിലെ (എഫ്.എം) എമ്രില്‍ സര്‍വീസസില്‍ ടീം ലീഡറായി പ്രവര്‍ത്തിക്കുന്ന രാകേഷിനെ പിരിച്ചുവിട്ട് ഇദ്ദേഹത്തെ ദുബൈ പൊലീസിന് കൈമാറുമെന്ന് എമ്രില്‍ സര്‍വീസസ് സി.ഇ.ഒ സ്റ്റുവര്‍ട്ട് ഹാരിസണ്‍ പറഞ്ഞു.
കൊറോണ വൈറസ് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണമായാണ് രാകേഷ് ബി. കിത്തുര്‍മഥ് ഇസ്ലാം മതവിശ്വാസികളെ പരിഹസിച്ചത്. ഇതിെന്റ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ കിത്തുര്‍മഥിനെതിരെ സ്ഥാപനം നടപടി സ്വീകരിക്കുകയായിരുന്നു.
‘കിത്തുര്മഥിെന്റ സേവനം ഉടനടി അവസാനിപ്പിക്കാനാണ് തീരുമാനം. കിത്തുര്‍മഥ് യു.എ.ഇയില്‍ തന്നെയുണ്ടെങ്കില്‍ അയാളെ കണ്ടെത്തി ദുബൈ പൊലീസിന് കൈമാറും. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ ഒട്ടും അനുവദിക്കാനാവിെല്ലന്ന നിലപാടാണ് സ്ഥാപനത്തിനുള്ളത്. ദേശീയത, മതം എന്നിവക്കപ്പുറത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംസ്കാരം കെട്ടിപ്പടുക്കാനും വൈവിധ്യങ്ങളെ ചേര്‍ത്തുനിര്‍ത്താനുമുള്ള താല്‍പര്യങ്ങളെ സ്വാഗതം ചെയ്യുകയും ആേഘാഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. സ്ഥാപനത്തിന് അകത്തും പുറത്തും ഞങ്ങളുടെ മൂല്യങ്ങളോടുള്ള ബഹുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ കര്‍ശനമായ സോഷ്യല്‍ മീഡിയ പോളിസി ജീവനക്കാര്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്.’ -സ്റ്റുവര്‍ട്ട് ഹാരിസണ്‍ പറഞ്ഞു.
മുസ്ലിംകള് സംഘടിതമായി രോഗം പടര്‍ത്തുന്നുവെന്ന് ഗ്രാഫിക് ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് കഴിഞ്ഞ ദിവസം അബുദാബിയില്‍ ജോലി നഷ്ടമായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്ബനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായ മിതേഷ് ഉദേഷി എന്നയാള്‍ക്കാണ് യു.എ.ഇയില്‍ ജോലി നഷ്ടമായത്.