ക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ. (ശുചീകരണവേലക്ക് സവര്‍ണ്ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.) എന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘നമ്പൂതിരിയെ മനുഷ്യനാക്കണം’ എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയില്‍ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെ മുന്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ രംഗത്തെത്തി. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.