ബഹ്റൈന്‍ ഇന്ന് മുതല്‍ ഗ്രീന്‍ ലെവലിലേക്ക് മാറുന്നു.ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ ഹാജിരിയാണ് ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീന്‍ ലെവലിലേക്ക് മാറുന്നത്. അതേസമയം, കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അവര്‍ ഒാര്‍മിപ്പിച്ചു.
പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു.സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സ്കൂളിലെത്തി പഠനം നടത്താനും ഓണ്‍ലൈന്‍ പഠനം നടത്താനും അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു.



