കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ഒരാൾ കൂടി ചികിത്സയിൽ. മലപ്പുറം സ്വദേശിനിയാണ് ചികിത്സയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.

നിലവിൽ കാറ്റ​ഗറി സി വിഭാ​ഗത്തിൽ പെടുത്തിയിട്ടുള്ള രോ​ഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക്ക് ഫം​ഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം. ​ഗുരുതരമായ പ്രമേഹ രോ​ഗം ഉള്ളവരിലാണ് ഈ രോ​ഗം കൂടുതലായി കാണുന്നത്. അവരെ കൊവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.

പ്രമേഹ രോ​ഗം നിയന്ത്രണവിധേയമായി നിർത്താനുള്ള പ്രത്യേക ശ്രദ്ധ രോ​ഗികളുടെ ഭാ​ഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.