ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മൂന്നാംദിവസവും മാന്നാർ കടലിടുക്കിൽ തുടരുന്നു. ന്യൂനമർദമായതോടെ കാറ്റിന്റെ വേഗം 30 മുതൽ നാൽപത് കിലോമീറ്റർ വരെയായി ചുരുങ്ങി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.