ന്യൂഡൽഹി: ദേശീയ ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 ന് ആണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാണ് അഭിപ്രായം അറിയിച്ചത്.
ഉപാധികളോടെ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. രാജ്യം വലിയ സാമ്പത്തിക തകർച്ചയെ നേരിടുന്നതിനാൽ കോവിഡ് രഹിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടായേക്കും.