തൃശ്ശൂര്‍ : പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി തൃശ്ശൂര്‍ ജില്ല. ഇന്ന് എത്തുന്ന 73 പേരെ വിശദമായ പരിശോധനകള്‍ക്ക് ശേഷം ഗുരുവായൂരിലാണ് പാര്‍പ്പിക്കുക. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ശേഷം ജില്ല കളക്ടറുടെ നേതൃത്ത്വത്തില്‍ യോഗം ചേരും.

പ്രവാസികള്‍ക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണസൗകര്യം ഒരുക്കിയിട്ടുളളത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. പ്രത്യേക മെഡിക്കല്‍ സംഘവും വളണ്ടിയര്‍മാരും ഇവര്‍ക്കൊപ്പം ഉണ്ടാകും.

വിമാനത്താവളത്തില്‍ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പരിശോധന കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ആഴ്ച സംസ്ഥാനത്തെത്തുന്ന പ്രവാസികളില്‍ 33 ശതമാനം പേര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്. സ്ത്രീകള്‍ മാത്രം താമസിക്കാനുള്ള സൗകര്യവും പണം നല്‍കി താമസിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.