ന്യൂഡല്‍ഹി: പ്രവാസികളെ തല്‍ക്കാലം നാട്ടിലേക്ക്​ തിരി​ച്ചുകൊണ്ടുവരാനാകില്ലെന്ന്​ സുപ്രീം കോടതി.
ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്​ച വീണ്ടും ഹരജി പരിഗണിക്കും.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്ക​ണം. വിഷയത്തില്‍ നാലാഴ്​ച കഴിഞ്ഞ്​ തല്‍സ്​ഥിതി റിപോര്‍ട്ട്​ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അമേരിക്കയില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലാണ്​ സുപ്രീ​ം
കോടതിയുടെ പരാമര്‍ശം. ഗള്‍ഫ്​, ഇംഗ്ലംണ്ട്​, ഇറാന്‍, അമേരിക്ക, ഗള്‍ഫ്​ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടി​െലത്തിക്കണമെന്ന ഏഴ​ു ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​​​.