മുംബയ് : ഇന്ത്യയിലെ മുന്‍ സൂപ്പര്‍ മോഡലും ഫാഷന്‍ ഡിസൈനറുമായ സിമര്‍ ദുഗല്‍ അന്തരിച്ചു. 52 വയസായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഫാഷന്‍ ഡിസൈനര്‍ റിതു കുമാര്‍, നടി മലൈക അറോറ, നടന്മാരായ റോഷന്‍ അബ്ബാസ്, രാഹുല്‍ ദേവ് തുടങ്ങി ഫാഷന്‍, മോഡലിംഗ് മേഖലയില്‍ നിന്നും നിരവധി പേര്‍ സിമറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചു.
ആലിയ ഭട്ട്, നീതു കപൂര്‍, കരീപ കപൂര്‍, ശില്പ ഷെട്ടി തുടങ്ങിയ ബോളിവുഡ് നടിമാരുടെ പ്രിയപ്പെട്ട ഡിസൈനറായിരുന്നു സിമര്‍. വിവാഹ ശേഷം മോഡലിംഗ് രംഗത്തെത്തി സൂപ്പര്‍ മോഡല്‍ പദവി കൈവരിക്കുന്ന അപൂര്‍വം ചിലരിലൊരാളായിരുന്നു സിമര്‍. അമ്മയായ ശേഷമാണ് സിമര്‍ മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നില്ക്കുന്നതിനിടെയാണ് ഫാഷന്‍ ഡിസൈനിംഗ് ലോകത്തേക്ക് സിമര്‍ തിരിഞ്ഞത്.
പ്രേംജിത്ത് ദുഗലായിരുന്നു സിമറിന്റെ ഭര്‍ത്താവ്. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. അമൃത്സറില്‍ ജനിച്ച സിമര്‍ 90കളില്‍ ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡലായി റാംപിലെത്തി. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ മോഡലുകളില്‍ ഒരാളാണ് സിമര്‍. മകന്‍ അര്‍ജുന്‍ സിംഗ് ദുഗല്‍ ഡല്‍ഹിയില്‍ മെന്‍സ്‌വെയര്‍ ഡിസൈനറാണ്.