ദുബായ്: അങ്ങനെ മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് മുതല്‍ പ്രവാസികള്‍ നേരിട്ട് യു.എ.ഇ.യിലേക്ക് എത്തിത്തുടങ്ങുന്നു. യു.എ.ഇ.യില്‍ നിന്നുതന്നെ രണ്ടുഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മടങ്ങിയെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.

വാക്‌സിന്‍ രണ്ടാംഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യില്‍നിന്ന്‌ ലഭിച്ച കോവിഡ് വാക്സിനേഷന്‍ കാര്‍ഡ് കൈവശമുണ്ടായിരിക്കണം. ഇതുകൂടാതെ യു.എ.ഇ. സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളുടെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാവുന്ന വാക്സിനേഷന്‍രേഖകളും അംഗീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.