തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തുടര്‍ന്ന് ആ​ല​പ്പു​ഴ​യി​ല്‍ ഹൗ​സ്ബോ​ട്ടു​ക​ള്‍ക്കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ലഭിച്ചു. എന്നാല്‍ ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്കും വ​ള്ള​ങ്ങ​ള്‍​ക്കും നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി .
ജീവനക്കാര്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ പ്രവര്‍ത്തന അനുമതി ഉള്ളൂ.

എന്നാല്‍ ഹൗ​സ്ബോ​ട്ടു​ക​ളി​ലെ സഞ്ചാരികള്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളവരും ആയിരിക്കണം. കൂടാതെ 72 മ​ണി​ക്കൂ​റി​നി​ടെ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രോ, കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഒ​രു​മാ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കോ ബോ​ട്ടു​ക​ളി​ല്‍ പ്ര​വേ​ശ​നം ലഭിക്കും.