കൊച്ചി: പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴക്കുളം പൊലീസ് സ്‌റ്റേഷന്‍ അടച്ചു. തൊടുപുഴ സ്വദേശിയായ പൊലീസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം പെരുമ്ബാവൂര്‍ പൊലീസ് സ്‌റ്റേഷനിലും ഭക്ഷണശാലയിലും പോയിരുന്നു.
കൊറോണ സ്ഥിരകരിച്ച ഉദ്യോഗസ്ഥനോടൊപ്പം സ്‌റ്റേഷനിലുണ്ടായിരുന്ന 15 പൊലീസുകാരോട് അവിടെ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌റ്റേഷനില്‍ 33 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനു പുറത്തുള്ളവര്‍ വീടുകളിലോ മറ്റു നിശ്ചിത കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ കഴിയണം. പൊലീസ് സ്‌റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
മഞ്ഞള്ളൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പൊലീസുകാരന്റെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കുകയാണ്. ഇതിനു ശേഷമായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. പൊലീസ് സ്‌റ്റേഷനു സമീപമുള്ള പ്രദേശങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്ബര്‍ക്കത്തിലായിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.