ന്യുഡല്‍ഹി: മോസ്‌കോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിളിച്ചത്. ആദ്യ പരിശോധനാ ഫലം തെറ്റായി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൈലറ്റിനെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. എന്നാല്‍ യാത്ര പുറപ്പെട്ട് കഴിഞ്ഞ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമായി. ഇതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി പുറപ്പെട്ട എ 320 വിമാനമാണ് തിരിച്ചുവിളിച്ചത്. എയര്‍ ഇന്ത്യയുടെ എ 320 വിഭാഗത്തില്‍പ്പെട്ട വിമാനം ഉസ്‌ബെക്കിസ്ഥാന്‍െ്‌റ എയര്‍ സ്‌പെയ്‌സില്‍ എത്തിയിരുന്നു. അവിടെ വച്ചാണ് ഇന്ത്യയിലേക്ക് മടങ്ങിപ്പോരാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. മറ്റ് ജീവനക്കാരെ ഉടന്‍ ക്വാറന്‍്‌റീനിലാക്കി. റഷ്യയിലേക്ക് മറ്റൊരു വിമാനം അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.