പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യം.
ഫോൺ ചോർത്തലിന് ഇരയായവരുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിലെത്തിയ അഞ്ചാമത്തെ ഹർജിയാണിത്.
ഇതിനിടെ, പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ എൻ ഡി എ നേതാവാണ് നിതീഷ് കുമാർ. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു



