മട്ടാഞ്ചേരി: നൂറ്റാണ്ടിന് മുമ്ബ് കടല്‍ കടന്ന പൂര്‍വീകരുടെ തലമുറയെ തേടി ദക്ഷിണാഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയെ യോഷ്നി പിള്ള ലോക്ഡൗണിനെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയില്‍ കുടുങ്ങി. കോപ്ടൗണില്‍ നിന്ന് പൂര്‍വികരുടെ വേരുകള്‍ തേടിയെത്തിയ ഫൈനാന്‍ഷ്യല്‍ അഡ്വൈസറായ യോഷ്നി പിള്ള അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി ഒരു മാസമായി ഫോര്‍ട്ട്കൊച്ചിയിലെ കൊച്ചിന് ഹോം സ്റ്റേയില്‍ താമസിച്ചു വരികയാണ്.
1903 ല്‍ അപ്പൂപ്പന് കപ്പല്‍ യാത്ര നടത്തി ദക്ഷിണാഫ്രിക്കയില്‍ എത്തിയതാണ്. അദ്ദേഹം കൈവശം സൂക്ഷിച്ചിരുന്ന ഭൂരേഖ വിവരങ്ങളുമായാണ് കേരളത്തിലെത്തിയത്. മലബാര്‍ ജില്ലയിലെ കുറുമ്ബ്രനാട് താലൂക്ക് േപരാമ്ബ്ര അംശം വില്ലേജ് എന്നാണ് രേഖകളില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡര്ബെനില് റിട്ട. സ്കൂള്‍ ലൈബ്രേറിയന്‍ ശശിധരന് പിള്ള -ഇന്ദ്രാണി ദമ്ബതികളുടെ മകളാണ് യോഷ്നി. രക്ഷിതാക്കളെ ബിസിനസുകാരനായ സഹോദരന് യുജെെന്റ കുടുംബത്തോടോപ്പമാക്കിയാണ് യോഷ്നി കേരളത്തിലെത്തിയത്.
അപ്പൂപ്പെന്റ കുടുംബത്തില്‍ പെട്ടവരെ കണ്ടെത്തണമെന്നതാണ് യോഷ്നിയുടെ ആഗ്രഹം. 2020 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കൊച്ചിയിലെത്തിയത്. ലോക്ഡൗണിനുശേഷം അന്വേഷണം തുടരാനാണ് തീരുമാനം.