കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമ്ബോള്‍ ആശങ്ക ഉയര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ രോ​​ഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 114 പേര്‍ക്ക് കൂടി ജയിലില്‍ രോ​ഗം സ്ഥിരീകരിച്ചു.

363 പേര്‍ക്ക് പരിശോധന നടത്തിയതില്‍ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാര്‍ക്കും 4 ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്

ഇന്നത്തെ പരിശോധന പൂര്‍ത്തിയാകുമ്ബോള്‍ തടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം അനുദിനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1572 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.