പുതിയ ഐ.ടി. നയം പാലിക്കാത്ത സാമൂഹ്യമാധ്യമങ്ങളുടെ ഭാവി പ്രവർത്തനം ഇന്ത്യയിൽ എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് മാർച്ച് 25ന് അർധരാത്രി അവസാനിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.