ബെയ്ജിങ്: ലോകത്ത് കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 3,93,548 കടന്നു.
വൈറസ് സ്ഥിരീകരിച്ചവര്‍ 68 ലക്ഷം പിന്നിട്ടു. അതേസമയം 32 ലക്ഷത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. യു.എസ്, ഇന്ത്യ, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. യു.എസില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തോടടുത്തു.
19,24,189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മരണസംഖ്യ 1,10,179ആയി. ബ്രസീല്‍, റഷ്യ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും പോസ്റ്റീവ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യൂറോപ്പില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,97,000 കവിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 19,52,000ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1,11,000 കടന്നിട്ടുണ്ട്. ബ്രസീലില്‍ 6,43,000ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റഷ്യയില്‍ 4,50,000ത്തിന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെയും ബ്രസീലില്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. എന്നാല്‍, ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്‌പെയിനിലും ഇറ്റലിയിലെയും കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. ഇന്നലെ സ്‌പെയിനില്‍ 318 കേസുകളും ഇറ്റലിയില്‍ 518 കേസുകളുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ ഇന്നലെ ഒരാള്‍ മാത്രമാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇറ്റലിയില്‍ ഇത് 85 പേരാണ്. യു.എസിലും ബ്രസീലിലുമാണ് ഇപ്പോള്‍ ഓരോ ദിനവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെയും കൊവിഡ് കേസുകളിലെ വര്‍ധന ആശങ്ക പടര്‍ത്തുന്നുണ്ട്.