ഹൈദരാബാദ്: കൊറോണ വൈറസ് പ്രതിരോധിക്കാന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍, രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കയച്ചു. റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്ബനിയാണ് 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങളിലേക്കയച്ചിരിക്കുന്നത്.

ആദ്യ ബാച്ചായി മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കാണ് മരുന്ന് എത്തിച്ചു നല്കുക. 100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വിലയെന്ന് നിര്‍മാതാക്കളായ ഹെറ്റെറോ അറിയിച്ചു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷം കുപ്പി മരുന്ന്‌ കമ്ബനി നിര്‍മിക്കുമെന്നും ഹെറ്റെറോ വ്യക്തമാക്കി.