ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ മാളുകള്‍ക്കും സംസ്ഥാനത്തുടനീളമുള്ള കാസിനോകള്‍ക്കും സെപ്റ്റംബര്‍ 9 ന് പരിധിയോടെ വീണ്ടും തുറക്കാമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറഞ്ഞു. ആറു മാസത്തിനു ശേഷമാണ് ഇവ തുറക്കുന്നത്. ജൂണ്‍ അവസാനം മുതല്‍ ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങളോടെ വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആരംഭിച്ചിരുന്നു. പൊതു ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡിനെ തുടര്‍ന്നു മരിച്ച സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജ്യത്ത് മരിച്ചത്.
മഹാമാരിയുടെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ആര്‍ട്ട് ബാസല്‍ മിയാമി ബീച്ച് 2020 ല്‍ റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 3 മുതല്‍ 6 വരെ ഷെഡ്യൂള്‍ ചെയ്തിരുന്ന കലാ മേളയുടെ അടുത്ത പതിപ്പ് അടുത്ത വര്‍ഷം ഡിസംബര്‍ 2 മുതല്‍ 5 വരെ നടക്കും. ആര്‍ട്ട് ബാസലിന്റെ മറ്റ് രണ്ട് ഇവന്റുകള്‍ മാര്‍ച്ചില്‍ ഹോങ്കോങ്ങിലും സെപ്റ്റംബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലിനുമായി ആസൂത്രണം ചെയ്തിരുന്നതും ഈ വര്‍ഷം ആദ്യം റദ്ദാക്കി.