ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ന്യുനപക്ഷ ക്ഷേമ വകുപ്പ് കൈവശം വച്ചിരിക്കുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ പോകുമോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.
80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തില്‍ മുന്നോട്ട് പോയിരുന്ന ന്യുനപക്ഷ ക്ഷേമ പദ്ധതികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന്‍്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകര്‍ന്നതെന്നും, യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ എല്‍.ഡി.എഫ് തുടര്‍ന്ന് പോരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്ക് സമാന്യ നീതി നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ 80 % മുസ്ലിം വിഭാഗത്തിനും 20 % മാത്രം ക്രൈസ്തവര്‍ക്കും നല്‍കാന്‍ 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയും എല്‍ഡിഎഫ് തുടര്‍ന്നു പോരുകയും ചെയ്ത അനീതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടയിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം . മുസ്ലിം ലീഗിന്‍്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകര്‍ന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍്റെ കാലത്ത് കെ.ടി ജലീലാണ് ഈ അനീതിയുടെ ഖഡ്ഗം ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും രൂക്ഷമായി ഉപയോഗിച്ചത് . ഈ ഹൈക്കോടതി വിധിക്കെതിരായി ന്യൂനപക്ഷ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ പോകുമോ ? മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം . ക്രൈസ്തവര്‍ക്ക് സമാന്യ നീതി നിഷേധിക്കരുത്.



