ഇടുക്കി: മൂന്നാറിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ സന്പൂർണ ലോക്ഡൗണ്‍. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്റെ കർശന നടപടി. നിർദ്ദേശം ലംഘിച്ച് കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്ക് എതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുൻപ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിർദേശമുണ്ട്. നിരോധനാജ്ഞ ഏർപ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറിൽ തിരക്കിന് കുറവില്ലാത്തതും അവശ്യ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നിരവധിപ്പേർ പതിവായി പുറത്തിറങ്ങുന്നതും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ വർധിപ്പിച്ചത്.