തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. 95,394 പേ​രാ​ണ് ഇപ്പോഴത്തെ കണക്കനുസരിച്ച്‌ നിരീക്ഷണത്തിലുള്ളത്. ഇ​വ​രി​ല്‍ 94,662 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്റൈനിലും 732 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1726 സാമ്ബിളുകളാണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 53,873 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ള്‍ ഉ​ള്‍​പ്പെ​ടെ) സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 52,355 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വാ​ണ്.

അതേസമയം സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന​തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും കൂടുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​രി​ല്‍ നി​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തെ നോ​ക്കു​ക​യാ​ണ് കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്ന​ത്. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ന്‍ അ​ട​ക്കം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഏ​റ്റ​വും പ്രാ​യോ​ഗി​കം ഹോം ​ക്വാ​റ​ന്‍റൈ​ന്‍ കൃ​ത്യ​മാ​യി ന​ട​ത്തു​ക എ​ന്ന​താ​ണ്. കേ​ര​ളം പി​ന്‍​തു​ട​രു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണെ​ന്നും അവര്‍ വ്യക്തമാക്കി.