മംഗലാപുരം: ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവര്‍. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്. രോഗം സ്ഥിരീകരിച്ച ദക്ഷിണ കന്നഡ ജില്ലക്കാരെ മംഗലാപുരത്തും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.