എൻ നെഞ്ചിൽ കുടിയിറുക്കും… തെന്നിന്ത്യയുടെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. വിജയിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോകുമ്പോഴും പ്രിയതാരത്തിൻ്റെ പിറന്നാൾ ആഹ്ലാദത്തിലാണ് ആരാധകർ. പിറന്നാൾ സമ്മാനമെന്നോണം അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (GOAT) ടീസർ പുറത്തുവിട്ടിരിക്കുകയാണ്. 

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ മദ്യ ദുരന്തത്തിന് പിന്നാലെയാണ് പിറന്നാൾ ആഘോഷങ്ങൾ പാടില്ലെന്ന് താരം ആരാധകരോട് പറഞ്ഞത്. ആഘോഷങ്ങൾക്ക് പകരം ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി സഹായം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരക്കേറിയ നഗരവീഥികളിലെ ആവേശകരമായ ബൈക്ക് ചേസ് ചെയ്യുന്ന താരം എത്തുന്നതാണ് ഡബിൾ റോളിലാണ്. “ഹാപ്പി ബർത്ത്ഡേ ദി ഗോട്ട്” എന്ന് പ്രസ്താവിക്കുന്ന നിർമ്മാതാക്കളുടെ ജന്മദിന സന്ദേശത്തോടെയാണ് ടീസർ അവസാനിക്കുന്നത്.