യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​പു​തു​ക്കി ലോ​ക​മാ​കെ ക്രൈ​സ്ത​വ​ർ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ ഇ​ല്ലാ​തെ ത​ന്നെ പു​രോ​ഹി​ത​ർ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. പ​ല​യി​ട​ത്തും വി​ശ്വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ഇ​രു​ന്ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​ല​യാ​റ്റൂ​ർ, വാ​ഗ​മ​ണ്‍, വ​ല്യ​ച്ച​ൻ​മ​ല തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നും ഇ​ത്ത​വ​ണ വി​ശ്വാ​സി​ക​ൾ എ​ത്തി​യി​ല്ല.