വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ തോറ്റാൽ അത് അംഗീകരിക്കുമെന്നും തുടർന്നുള്ള കാലം മറ്റുവല്ല കാര്യങ്ങളും ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിജയത്തിനായി ട്രംപ് കൃത്രിമം കാണിക്കാമെന്നും എന്നിട്ടും തോറ്റാൽ വൈറ്റ്ഹൗസ് വിടാൻ മടിക്കുമെന്നും എതിരാളി ജോ ബൈഡൻ ആരോപിച്ച സാഹര്യത്തിലാണ് ഈ വിശദീകരണം.
നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുമെന്ന ആരോപണം ട്രംപും ബൈഡനും പരസ്പരം ഉന്നയിക്കുന്നുണ്ട്. കോവിഡ് ലോക്ക് ഡൗൺ കാരണം തപാൽ വോട്ടുകൾ കൂടാമെന്നും ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ഇതിൽ കൃത്രിമം കാണിക്കാമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പോളിംഗ് കുറയ്ക്കാൻ ശ്രമിക്കാമെന്നും ഇതു നിരീക്ഷിക്കാൻ പോളിംഗ് സ്റ്റേഷനുകളിൽ ആളെ നിയോഗിക്കുമെന്നും ബൈഡൻ പറയുന്നു.
മുൻ വൈസ് പ്രസിഡന്റ്കൂടിയായ ബൈഡന് അഭിപ്രായസർവേകളിൽ മുൻതൂക്കമുണ്ട്.