സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ചു് ശശി തരൂർ.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് കളക്ടർ പറയുന്നതാണ് തുടക്കം.

തെർമൽ കാമറകൾ ഏഷ്യയിൽ കിട്ടാനില്ല . അപ്പോഴെന്തു ചെയ്യും?

ആംസ്റ്റർഡാമിൽ നിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ൻ്റെ പല ഫ്ലൈറ്റുകളിലൂടെ – പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് – ബാംഗലൂരുവിലേക്ക്..അതിനിടയിൽ കോർഡിനേറ്റ് ചെയ്യുന്നത് ഒന്നിലേറെയാളുകളാണ്.

എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽ വേ സ്റ്റേഷനിലും മെഡിക്കൽ കോളജിലും ഇൻസ്റ്റാൾ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂർ പറയുന്നു…

ഇതിനു മുൻപ് ഒൻപതിനായിരത്തിൽ ഒൻപതിനായിരം പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു തരൂർ..

അതിനു മുൻപ് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകൾ യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ക് ഡൗണിനിടയിലൂടി വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചിരുന്നു.

ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാൻ നൽകിയത് ഉപയോഗിച്ച് അവർ നടത്തിയ കണ്ടെത്തലുകൾ ഐ.സി.എം ആർ അംഗീകാരം കാത്തിരിക്കുന്നു.

അതിനു മുൻപ് എത്തിച്ച തെർമൽ സ്കാനറുകളും മറ്റ് ഉപകരണങ്ങളും വേറെ. ഇതിനെല്ലാം പുറമെ അതിഥി തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്ത സഹായങ്ങൾ വേറെ.

അതിനിടയിൽ കേന്ദ്ര സർക്കാരിൻ്റെ കുത്തഴിഞ്ഞ നയങ്ങളെ വിമർശിക്കുന്നത് അടക്കം തിരുത്തലുകളും..