തിരുവോണ ബമ്പർ ഭാഗ്യകുറി അടിച്ചത് എറണാകുളത്ത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ലോട്ടറി വില്പനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അദ്ദേഹത്തിൽ നിന്ന് ലോട്ടറി എടുത്ത വ്യക്തിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അളകർസ്വാമിയെന്ന് അജീഷ് പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.
ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷവുമാണ്.
300 രൂപയായിരുന്നു ടിക്കറ്റ് തുക. ലോട്ടറി ഫലം വന്ന് 30 ദിവസത്തിനുള്ളിൽ വിജയികൾ ടിക്റ്റ് നൽകി പണം കൈപറ്റണം.