തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി.

നാല് പേരുടെയും പരിക്കുകകള്‍ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു.