പൊലീസ് സേനയിൽ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് 24 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങലിൽ ഒൻപത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കൊവിഡ്.

പൊലീസ് ആസ്ഥാനത്ത് രണ്ട് പേർക്കാണ് രോഗബാധ. പ്രധാന ഗേറ്റിന് മുന്നിലുള്ള ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ്. സ്‌പോർട്‌സ് യൂണിറ്റിൽ പത്ത് പേർക്കും തുമ്പ സ്റ്റേഷനിൽ ആറ് പേർക്കും രോഗമുണ്ട്. സ്‌പോർട്‌സ് യൂണിറ്റിൽ പത്ത് പേർക്കാണ് കൊവിഡ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം തുമ്പ സ്റ്റേഷനിൽ പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സെക്രട്ടേറിയേറ്റിന് മുൻപിലെ പ്രതിഷേധങ്ങളെ തടയാൻ നിയോഗിച്ച പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോത്തൻകോട് 48 പേർക്ക് പരിശോധന നടത്തിയതിൽ 19 കേസുകൾ കൊവിഡ് പോസിറ്റീവായി. തലസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുകയാണ്.