ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് മാത്രം 669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 7000 കടന്നു.
നിലവില്‍ രോഗബാധിതരുടെ എണ്ണം 7204 ആണ്. 5,195 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ചവരില്‍ 509 പേരും ചെന്നൈയില്‍ നിന്നും ആണ്.
ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3,839 ആയി ഉയര്‍ന്നു.
ഇതോടെ ഡല്‍ഹിയെ മറികടന്ന് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതായി മാറിയത് ആശങ്കാജനകമാവുകയാണ്.
ഞായറാഴ്ച തമിഴ്നാട്ടില്‍ മൂന്നു മരണം കൂടി റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു. സംസ്ഥാനത്തെ ആകെ മരണം 47 ആയി.