ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 4,09,238 ആയി ഉയര്‍ന്നു . വെള്ളിയാഴ്ച മാത്രം 5,996 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ് . പുതുതായി 102 പേര്‍ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണസംഖ്യ 7,050 ആയി.

വെള്ളിയാഴ്ച 5752 പേര്‍ രോഗമുക്തരായി. ഇതുവരെ 3,49,682 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. 52,506 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

അതേസമയം , ഡല്‍ഹിയില്‍ 1808 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. 1,69,412 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് പിടിപെട്ടത് . മരണസംഖ്യ 4,389 ആയി . 1,51,473 പേര്‍ ഇതുവരെ രോഗമുക്തരായി. സംസ്ഥാനത്തുടനീളം 13,550 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട് .