തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ട ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്തിമ പോളിംഗ് ശതമാനം പുറത്ത് വന്നിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.72, എറണാകുളം-76.74, തൃശൂര്‍ -74.58, പാലക്കാട്-77.53, വയനാട്- 79.22 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.

അഞ്ച് ജില്ലകളിലായി ഡിസംബര്‍ എട്ടിന് നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.12 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം – 70.04, കൊല്ലം – 73.80, പത്തനംതിട്ട – 69.72, ആലപ്പുഴ – 77.40, ഇടുക്കി – 74.68 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.96 ശതമാനവും, കൊല്ലം കോര്‍പ്പറേഷനില്‍ 66.21 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതുവായും ആറുമണി മുതല്‍ ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയത്.